Wednesday 28 December 2011

 മരണം 

                                 സൂരജ്.എസ്‌ .മുതുകാട്ടുകര
മരണമേ,നിന്നെ -
          ഞാന്‍ ഭയക്കുന്നു.
നിന്റെ നാദം ഞാന്‍ -
                     വെറുക്കുന്നു
ഒന്നും ഞാന്‍ ചോതിചീടാം 
എന്തിനു നീ എന്നില്‍ ഭീതി -
                  വിതയ്ക്കുന്നു.
നിലാവുള്ള രാത്രിയില്‍ 
തെരുവുനായകള്‍ തന്‍ ഓരിയിടല്‍ 
എന്‍ ഹൃദയത്തെ കീറിമുറിക്കുന്നു.
ആകാശം ഇരുളുമ്പോള്‍-
               ഞാന്‍ ഭയക്കുന്നു.
എന്‍ പിന്നില്‍ നിന്‍ കാല്‍ പെരുമാറ്റം.
 നിന്നെ തടയുവാന്‍ മുന്നില്‍ കവാടങ്ങള്‍ ഇല്ല,
  എന്നില്‍ ആയുധങ്ങളും ഇല്ല.
നിസ്സഹായനായി നില്പൂ ഞാന്‍.
നിന്‍ കൈതലമെന്നില്‍ പതിയുന്നതും കാത്തു 


      

1 comment:

Sreejith N G said...

മരണത്തെ ഭയക്കാത്തവര്‍ ആരുണ്ട്? ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞ മരണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഒരിക്കലും ഒരു സാധാരണ മനുഷ്യന് ഗ്രഹിക്കവുന്നതല്ല എന്ന് വരുന്നു. ഇത് കവിയുടെ ഭയമല്ല. ഒരു മനുഷ്യന്റെ, തികച്ചും സാധാരണ മനുഷ്യന്റെ ഭയമാണ്. അര്‍ജുനന്‍ യുദ്ധ ഭൂമിയില്‍ തകര്‍ന്നു നിന്ന പോലെ ഇന്ന് എല്ലാവരും ഭയന്ന് അരണ്ട് നില്‍ക്കുകയാണ്. ഒരിക്കലും മരണത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കുവാന്‍ മനുഷ്യന് കഴിയുന്നില്ല. ആ ചിത്രം ഇത്ര ഭംഗിയായി വരച്ചു കാട്ടുന്ന ഈ ചെറു കാവ്യാ രൂപത്തിന് അതിന്റെ എല്ലാ അംഗീകാരങ്ങളും ലഭിക്കട്ടെ എന്ന് ആശസിക്കുന്നു. നന്ദി സൂരജ് നന്ദി...