Tuesday 19 June 2012


ഭൂമിയും മഴയും
                                                             സൂരജ് എസ് മുതുകാട്ടുകര 
പ്രതീക്ഷകളുടെ താളമായി അവളുടെ വരവ്,
നിശയെന്നോ പകലെന്നോ ഇല്ലാതെ,
മനുഷ്യ നിയമങ്ങളെ കാറ്റില്‍ പറത്തി,
ഭൂമിയുടെ സുഖത്തിലും ദുഖത്തിലും.
ഇണ ചേരാനുള്ള വരവ്.
അവളെ തഴുകി മാരുതന്‍ .
ഭൂമിയെ പുണരുമ്പോള്‍. 
അനുഭൂതികളുടെയും പ്രതീക്ഷകളുടെയും,
ആയിരം വര്‍ണ പാളികള്‍ വിരിയുന്നു. 
സൂര്യന്റെ രശ്മിയില്‍ വരണ്ടു കീറി. 
ഭൂമിയുടെ മാറിടത്തില്‍.
പച്ചപ്പിന്റെയും വസന്തത്തിന്റെയും. 
പുതു മലരായി അവള്‍ പെയ്തിറങ്ങി. 
ചിലപ്പോള്‍ അവള്‍ കലിതുള്ളി വന്നു.
ആ വരവില്‍ ആടിയുലയും ഭൂമി-
ഭീതി പൂണ്ട് നിശ്ചലം നില്‍ക്കും. 
ഒന്നും മിണ്ടാതെ പരിഭവങ്ങള്‍. 
പറയാതെ അവള്‍ പോകും.
എങ്കിലും ദ്രിഡമായ സൌഹൃദം- 
നില നിര്‍ത്തുവാന്‍ ശ്രമിക്കുന്നു രണ്ടാളും. 
പലപ്പോഴും ശാന്തമായ് എത്താറുണ്ടവ.
അന്ന് അവര്‍ പതിരവോളം. 
സംസാരിച്ചിരുന്നു മേഘങ്ങളെപ്പറ്റി,
നക്ഷത്രങ്ങളെപ്പറ്റി, പിന്നെ 
എന്തൊക്കെയോ സ്വകാര്യങ്ങള്‍.

No comments: