Tuesday 12 June 2012


അവ്യക്തമായ മനുഷ്യന്‍ 

കടലിന്റെ ഇരമ്പല്‍ അയാളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആ കടല്‍കരയില്‍ അയാള്‍ തീര്‍ത്തും ഏകനായിരുന്നു. മണല്‍പരപ്പില്‍ കൈ കുത്തി കൊണ്ട് സൂര്യന്റെ ചുവന്ന ബിംബം കടലിന്റെ മാറിലേക്ക്‌ ഇറങ്ങുന്നത് നോക്കി ഇരുന്നു. ചക്രവാളത്തില്‍ നിശകളുടെ കരിമ്പടം മൂടികൊണ്ടിരുന്നു. പൂഴി മണലില്‍ കുറെ അക്ഷരങ്ങള്‍ കോരി ഇട്ടു കൊണ്ട് അയാള്‍ കടലിനെ വെല്ലു വിളിച്ചു. അപ്പോഴും കടല്‍ പുച്ഛ ഭാവത്തില്‍ അയാളെ നോക്കി പൊട്ടിച്ചിരിച്ചു. തിരകള്‍ അക്ഷരങ്ങളെ മാച്ചു കളഞ്ഞു. അയാള്‍ തിരകളെ നോക്കി ചോദിച്ചു 
"ആരാണ് നിങ്ങള്‍.....?"
തിരകള്‍ പറഞ്ഞു " സൃഷ്ടി..."
അയാള്‍ പൊട്ടിച്ചിരിച്ചു.
"ഒരു സൃഷ്ടി........! എന്തിന്റെ ?"
തിരകള്‍:
" നിന്റെ......"
അയാളില്‍ സംശയത്തിന്റെ നിഴലുകള്‍ പരക്കും മുമ്പേ തിരകള്‍ അയാളെ കടലിന്റെ മടിതട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.


No comments: